Pages

ഇന്ന് ഞാൻ നാളെ നീ -article

 ഇന്ന് ഞാൻ നാളെ നീ 

മരണത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. പക്ഷെ മരണത്തിനു മുൻപുള്ള സായാഹ്‌ന  ജീവിതം,  മരണ  തുല്യമാകുമ്പോൾ, കൊതിച്ചു പോകും മരണത്തെ   സമൂഹത്തിൽ ഏതവസ്ഥയിൽ ജീവിച്ചവരും. 

യുവതത്തിലും മദ്ധ്യാഹ്നത്തിലുമൊക്കെ ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളവർ, സമ്പന്നതയുടെ  കഴിഞ്ഞവർ, ജീവിത സായാഹ്നത്തിൽ ആരുമില്ലാതെ, ഒന്നുമില്ലാതെ ആയാൽ, ഒറ്റപ്പെട്ടുപോയാൽ അവരിലുണ്ടാകുന്ന വേദനയും നീറ്റലും മരണതുല്യമാണ്. ധാരാളം സംസാരിക്കുമായിരുന്നവർ, വാർധക്യത്തിൽ ഒരു വാക്ക് സംസാരിക്കുവാൻ പോലും ആരുമില്ലാതാകുമ്പോൾ, ആരുമില്ലാതെ ഒറ്റപ്പെടുംപോൾ , പുതിയ വിശേഷങ്ങൾ കേൾക്കാതാകുമ്പോൾ അവർ മൗനത്തിൽ ആണ്ടുപോകുന്നു; അവരിലെ ഓർമ്മകൾ നഷ്ടമാകുന്നു; അല്ലെങ്കിൽ സംസാരിക്കുവാൻ, കേട്ട് മറുപടി പറയുവാൻ അറിയാത്തവരാകുന്നു. കഴിയാത്തവരാകുന്നു. എത്ര ദയനീയമാണ് ഈ അവസ്ഥ.

രാജാവിനെ പോലെ കഴിഞ്ഞവർ, സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്നവർ; ബഹുമാന്യനുമായിരുന്നവർ, ബന്ധങ്ങൾ സമ്പത്തായി കണ്ടിരുന്നവർ; ജീവിതത്തിൽ തനിച്ചാകുമ്പോൾ ഹൃദയംനുറുങ്ങുന്ന വേദനയായിരിക്കും. അവരുടെ സഹായം സ്വീകരിച്ചവർ, കുടുംബ ബന്ധങ്ങൾ , രാഷ്ട്രീയ ബന്ധങ്ങൾ, സംഭാവനകൾ വാങ്ങിച്ചവർ, സൗഹൃദം പങ്കുവച്ചവർ ആരും ആ സായാഹ്നത്തിൽ തുണയാകാതെ തനിച്ചാകുമ്പോഴുണ്ടാകുന്ന  വേദന. പലരും ആ വഴി  മറക്കും. വന്ന വഴി മറക്കും; അവരുടെ മനസാക്ഷി  എന്നെങ്കിലും അവരെ ചോദ്യം ചെയ്യാതിരിക്കുമോ?

ഒരു സമ്പത്തിനും വാർദ്ധക്യത്തിലെ ഏകാന്തതയ്ക്ക് കൂട്ടാകുവാൻ കഴിയില്ല. ശമ്പളത്തിന് നിറുത്തുന്നവർ നന്നായി കാര്യങ്ങൾ ചെയ്തു കൊടുത്താലും  ,മനസ്സ് തുറന്ന് സംസാരിക്കുവാനും വിശേഷങ്ങൾ പങ്കു വായിക്കുവാനും ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്  ആഗ്രഹിക്കാത്തവരുണ്ടാകുമോ? സായാഹ്‌ന ജീവിതത്തിൽ എത്തിയവർക്ക്  നാം കൊടുക്കുന്ന സ്നേഹത്തിനും കരുത്തലിലും മൂല്യമുള്ളതൊന്നും നമ്മുടെ ജീവിതത്തിലില്ല തന്നെ. . അവരുടെ മനസ്സിൽ നിന്നും വരുന്ന അനുഗ്രഹത്തിനും പ്രാത്ഥനയ്ക്കും വലുതായി മറ്റൊന്നുമില്ല. 

ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത സ്നേഹം മരണ ശേഷം എന്തിന്? ആ കണ്ണുനീരിന്  എന്തർത്ഥം? അസുഖമായി കിടന്നതറിഞ്ഞില്ല; മരണപ്പെട്ടതറിഞ്ഞില്ല എന്നൊക്കെ ഒഴിവ് കഴിവുകൾ പറയുന്നവർ ഓർക്കുക - ഇന്ന് ഞാൻ നാളെ നീ 




മരണമുഖം -kavitha

 

മരണമുഖം 

മരണമേ നീയെന്നും തന്നിഷ്ടക്കാരൻ 
ഞാനെത്ര കേണു എൻ വേദനകളിലും
 യാതനകളിലും ഏകാന്തതകളിലും 
 കൂട്ടായി വരുവാൻ. 
മരണ തുല്യമാം ജീവിതം എനിയ്ക് വിധിച്ചു 
 മരിക്കാതെ മരിച്ചു കൊണ്ടിരിയ്ക്കും
ജീവച്ഛവമായി ഞാൻ 
ഇനിയുമെത്ര കാലം കിടത്തുമീ ശരശയ്യയിൽ? 
രംഗബോധമില്ലാത്ത കോമാളിയായി വരുന്ന 
നീയെന്തേ എന്നെ അവഗണിക്കുന്നു?
യാതനകൾ മതിയായി, 
മനസ്സലിവില്ലാതെ നീ 
കുരുന്നുകളുടെ ജീവൻ കവരുന്നു
സദ്ഗുണ സമ്പന്നരെ, യുവതയെ നീ 
ക്രൂരമായി കൊണ്ട് പോകുന്നു 
എന്നിട്ടുമെന്തേ, ജീവിച്ചിരിക്കിലും മരണ തുല്യമാം 
എന്നെ നീ ഉപേക്ഷിയ്ക്കുന്നു?
കാരുണ്യമില്ലാത്ത മരണമേ,
ജീവിയ്ക്കുവാൻ മോഹമെങ്കിലും,;
ആശകളേറെ  ബാക്കിയെങ്കിലും;
 പ്രാർത്ഥന നീ വരുവാൻ മാത്രം.
   (ഉറ്റവരെ അവഗണിയ്ക്കുന്ന, ഉപേക്ഷിയ്ക്കുന്ന കാരുണ്യം വറ്റിയവരുടെ ശ്രദ്ധയിലേയ്‌ക്ക്‌)

ബന്ധങ്ങൾ

 ബന്ധങ്ങൾക്ക് അർത്ഥമില്ലാതാകുന്നുവോ  

 ചുറ്റും, ബന്ധുക്കൾ ഉണ്ടായിട്ടും, ബന്ധങ്ങൾ ഇല്ലാത്ത കുറെ ജീവിതങ്ങളില്ലേ? എല്ലാവരും ഉണ്ട് , പക്ഷെ ആരുമില്ല  തുണയായി. ഭർത്താവിന് ഭാര്യയുടെ തുണ  നഷ്ടപ്പെട്ടാൽ, ആ വ്യക്തിയുടെ മനസ്സും നഷ്ടമാവുകയാണ്. പങ്ക് വയ്ക്കുവാൻ ആരുമില്ലാതെ, കേൾക്കുവാനും പറയുവാനും ആരുമില്ലാതെ, ഒരു തരം  ശൂന്യത. മനസ്സും ആ ശൂന്യതയിൽ ആയിരിക്കും. ഒന്നും ചിന്തിക്കുവാൻ ഇല്ലാത്ത ഭ്രാന്തമായ ശൂന്യത. പേടിപ്പെടുത്തുന്ന ശൂന്യത.

അതെ നിങ്ങൾക്ക്  ചുറ്റും ഉണ്ടാകും ഇങ്ങിനെ ശൂന്യതയിൽ  കഴിയുന്നവർ . നിങ്ങളുടെ കുടുംബത്തിലും ഉണ്ടായിരിക്കും. ചിലപ്പോൾ നമ്മുടെ അമ്മയോ, അച്ഛനോ, മുത്തശ്ശിയോ, മുത്തച്ഛനോ. നാം കാണാൻ ആഗ്രഹിച്ചാൽ മാത്രമേ അവരുടെ സങ്കടങ്ങളെ, വിഷമങ്ങളെ നമ്മൾ കാണൂ.

നാട്ടിൽ  എനിയ്ക്ക് ചുറ്റും ആരുടെയൊക്കെയോ സങ്കടങ്ങൾ ഞാൻ കണ്ടു, തനിച്ചായതിൻറെ  ഭയം കണ്ടു, സ്വന്തമെന്നു  കരുതിയവർക്ക് ഭാരമായതിന്റെയ് വേദന കണ്ടു. ചിലർ മരണത്തെ കാതോർത്തെ ഇരിക്കുന്നു. ചിലർ ഇതേ കഷ്ടപ്പാടിലും ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ബലത്തിൽ കഴിഞ്ഞു പോകുന്നു. ചിലർ ജീവിതം മരണ തുല്യമെങ്കിലും മരണത്തെ ഭയന്ന് ജീവിക്കുന്നു . ഇതിനിടയിൽ ഓർമ്മകൾ നഷ്ടമായവർ, ഈ ലോകത്തിന്റെയ് സങ്കടങ്ങളും വ്യഥകളും ഒന്നും അറിയാതെ കഴിയുന്നു. 

ബന്ധങ്ങൾക്ക് അർത്ഥമില്ലാതാകുന്ന കാഴ്ചകൾ നാം കണ്ടും കേട്ടുമിരിക്കുന്നു. വളർന്ന വലുതാകുമ്പോൾ, സ്വന്തമായ ഒരു കുടുംബമാകുമ്പോൾ, അച്ഛനും അമ്മയും തങ്ങളുടെ സ്വതന്ത്ര ജീവിതത്തിന് തടസ്സമെന്ന് ചിന്തിക്കുന്ന എത്രയോ മക്കൾ. അവരെ ഒഴിവാക്കുവാൻ വൃദ്ധസദനത്തിൽ തള്ളുന്നവർ ധാരാളം. അവരെ വിട്ട്  താമസം മാറിപ്പോകുന്ന മക്കൾ വേറെ. വൃദ്ധമാതാവിനെയോ പിതാവിനെയോ കൊല ചെയ്യുന്നവർ , ക്രൂരത ചെയ്യുന്നവർ വേറെ. 

മാതൃത്വം പരിശുദ്ധ ബന്ധമാണെന്നാണ് ലോക നിയമം. പക്ഷെ അതും കളങ്കപ്പെട്ടിരിക്കുന്നു. കാമുകൻ്റെ കൂടെ ജീവിക്കുവാൻ സ്വന്തം  കുഞ്ഞിനെ എറിഞ്ഞു  കൊലപ്പെടുത്തിയ അമ്മയെ നമുക്കറിയാം. കാമുകനെ സന്തോഷിപ്പിക്കുവാൻ മകളെ അവന്  കാഴ്ച വയ്ക്കുന്ന അമ്മമാരേ കുറിച്ച നാം കേൾക്കുന്നു. മക്കളെ ഉപേക്ഷിച്ചു  കാമുകൻ്റെ പിറകേ  പോകുന്ന അമ്മമാരെയും നാം കാണുന്നുണ്ട്. മാതൃതത്തിനേക്കാൾ വലുത് സ്വന്തം താല്പര്യങ്ങളും ജീവിത സുഖവുമാണെന്ന് കരുതുന്ന അമ്മമാർ. മാറിൽ വിഷം പുരട്ടി കൃഷ്ണനെ മുലയൂട്ടിയ പൂതനയെ ഓർത്തു പോകുന്നു. അവൾ ക്രൂരരെന്ന് മുദ്ര കുത്തപ്പെട്ട രാക്ഷസ ജന്മം. മനുഷ്യ കുലത്തിൽ പെട്ട എത്രയോ പൂതനകൾ നമുക്ക് ചുറ്റുമുണ്ട്.  

ഇനിയിപ്പോൾ അച്ചന്മാരുടെ കാര്യമോ? സ്വന്തം രക്തത്തിൽ ജനിച്ച മകളെ മൃഗത്തെ പോലെ പീഡിപ്പിച്ച കാമ വിശപ്പടക്കിയ എത്രയോ പിതാക്കന്മാരുടെ കഥകൾ കേൾക്കുന്നു. ഈയടുത്ത സ്വന്തം കാര്യാ സാധ്യത്തിന് വേണ്ടി മകളെ  ആറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ പകൽ മാന്യൻ  വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സഹാദരങ്ങൾക്കിടയിലും കളങ്കം  നിറഞ്ഞ ബന്ധങ്ങൾ ഉണ്ടാകുന്നു.

എവിടെയാണ് നമുക്ക് പിഴച്ചത്? ബന്ധങ്ങളുടെ വില അറിയാത്തവരായി നമ്മുടെ മക്കൾ മാറുന്നതിന് നമുക്കും ഉത്തരവാദിത്തമില്ലേ? ഒരു മൊബൈലും, ലാപ്ടോപുമായി ചുരുങ്ങുകയാണ്  നമ്മുടെ മക്കളുടെ ലോകം. വീട്ടിനുള്ളിൽ തന്നെ പരസ്പരം സംസാരിക്കാതെ, പങ്കിടാതെ, പരസ്പരം  സഹായിക്കാതെ , വീട്ടിലെ കാര്യങ്ങൾ ഒന്നുമറിയാതെ, സ്വന്തം ആവശ്യങ്ങൾ മാത്രം നേടിയെടുക്കുന്ന മക്കൾ, അവരെ അങ്ങിനെ ആക്കിയതിൽ നമുക്കല്ലാതെ ആർക്കാണ് പങ്ക്? അവർക്ക് സ്വന്തം വീട്ടിലില്ലാത്ത സ്നേഹവും, ശ്രദ്ധയും, സംസ്കാരവും പുറം ലോകത്തുണ്ടാകുമോ? 

സ്വന്തം ജീവിതത്തിനെ മാത്രം സ്നേഹിക്കുന്ന, സ്വന്തം സൗകര്യങ്ങൾക്കും സുഖങ്ങൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന തലമുറകളാണ് ഇന്ന് നാം കൂടുതലും കണ്ടു വരുന്നത്. അവർക്ക് ബന്ധങ്ങളുടെ വിലയും നിലയും അറിയുവാൻ സാധിച്ചെന്ന് വരില്ല. ആരോട്  എങ്ങിനെ പെരുമാറണമെന്ന് അറിയുവാൻ കഴിഞ്ഞെന്ന് വരില്ല. കുറ്റ ബോധം അവർക്ക് കുറവായിരിക്കും, കാരണം തെറ്റ് തെറ്റായി കാണുവാനോ അംഗീകരിക്കുവാനോ അവർക്ക് കഴിഞ്ഞെന്നു വരില്ല. 

ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുവാനും, സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും അയൽക്കാരോടും നല്ല ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുമ്പോൾ, അത് കണ്ടു വളരുന്ന മക്കളും തീർച്ചയായും ബന്ധങ്ങൾക്ക് വിലയും നിലയും നല്കുന്നവരാകും. ഈ ലോകത്തു  വളരെ കുറച്ചു പേരാണ് കളങ്കിതർ . വികലാംഗയായ പെങ്ങളെ ചുമന്ന് നടക്കുന്ന ഒരു സഹോദരന്റെയ് ചിത്രം ഫേസ്ബുക്കിൽ കണ്ടു. സഹേദരിയെ അമ്മയായും അച്ഛനായും നോക്കുന്ന ആ സഹോദരനെ എങ്ങിനെ കണ്ടില്ലെന്ന് നടിക്കും? താൻ ഒരു കുടുംബമായി പോയാൽ, 'അമ്മ തനിച്ചാകില്ലേ എന്ന ചിന്തയിൽ, തൻ്റെ വിവാഹത്തിന് മുൻപേ അമ്മയ്ക്ക്  ഒരു  വരനെ കണ്ടെത്തിയി മകളുടെ വാർത്തയും കണ്ടു. 

നമുക്ക് ചുറ്റും നല്ലവരാണ് കൂടുതലും. നാമോരുരത്തരും നല്ലവരാണ്. നമ്മുടെ കുടുംബത്തിന് കളങ്കമേൽക്കാതിരിക്കാതെ കാത്തു  സൂക്ഷിക്കുവാൻ നമുക്ക് സാധിക്കും. മറ്റുള്ളവർക്കും അതിനു സാധിക്കട്ടെ.

ആത്മവിശ്വാസം എങ്ങിനെ നേടാം?-self confidence

 ആത്മവിശ്വാസം എന്താണ്?എങ്ങിനെ നേടാം?

എന്താണ് ആത്മവിശ്വാസം? ഞാൻ എന്നെ തന്നെ അറിയുക; എൻ്റെ ശക്തിയും  ബലവും സ്വയം തിരിച്ചറിയുക;ഒരു കാര്യം ചെയ്യുവാൻ സാധിക്കുമെന്ന വിശ്വാസം - ഈ ആത്മവിശ്വാസം വിജയത്തിൻെറ താക്കോലാണ്; വിജയത്തിലേക്കുള്ള ആദ്യ ചുവടാണ്. .സ്വന്തം കഴിവിൽ വിശ്വസിക്കുമ്പോൾ പല കാര്യങ്ങളും ചെയ്യുവാൻ പ്രോചോദനമുണ്ടാകും. സ്വന്തം കഴിവിൽ സംശയത്തോടെ നോക്കി കാണുമ്പോൾ ജീവിതത്തിലെ പല തുറകളിലും ശോഭിക്കുവാൻ സാധിച്ചെന്ന് വരില്ല.

ഈ ഭൂമിയിൽ ജനിച്ച നാൾ മുതൽ കുറച്ചു കാലം ഒരു കുഞ്ഞു പൂർണമായും തൻ്റെ അമ്മയെ ആശ്രയിച്ചാണ് കഴിയുന്നത്. പിന്നീട് പതുക്കെ മുട്ടിട്ടിഴയുവാനും പിച്ച വച്ച് നടക്കുവാനും കൊച്ചു കൊച്ചു വാക്കുകൾ ഉച്ചരിക്കുവാനും പഠിക്കുന്നു. അവൻ്റെ വഴിയിൽ പല വീഴ്ചകളും ഉണ്ടാകുമെങ്കിലുംഅതൊന്നും അവനെ ഭയപ്പെടുത്തുന്നില്ല. പരാജയങ്ങളിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കുന്നു. പിന്നീടെപ്പോഴാണ് അവൻ ആത്മവിശ്വാസം നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുന്നത്.പരാജയ ഭീതിയും ആശങ്കയും മറ്റ് വികാരങ്ങളുംഅവനെ കീഴ്പ്പെടുത്തുമ്പോഴോ?

ജീവിതത്തിൻെറ എല്ലാ തുറകളിലും ആതവിശ്വാസം അത്യാവശ്യമാണ്. നന്നായി അണിഞ്ഞൊരുങ്ങണമെങ്കിൽ, നന്നായി പാചകം ചെയ്യണമെങ്കിൽ, ഡ്രൈവ് ചെയ്യണമെങ്കിൽ എല്ലാം ആത്മവിശ്വാസം  വേണം. ഇതൊക്കെ ചെയ്യുവാൻ സാധിച്ചാലും പലപ്പോഴും ആത്മവിശ്വാസംനഷ്ടപ്പെട്ട്  ജീവിതം ആസ്വദിക്കുവാൻ സാധിക്കാതെ വരുന്നത്  നമുക്കെ അനുഭവപ്പെടാറുണ്ട്? എങ്ങിനെ നമുക്കെ ആത്മവിശ്വാസം വർദ്ധിപ്പിക്കാം?

ആത്മവിശ്വാസം വർധിപ്പിക്കുവാൻ പലവഴികളുണ്ട്;

1 . സ്വയം തിരിച്ചറിയുക,അംഗീകരിക്കുക.

തൻ്റെ രൂപത്തിലും ഭാവത്തിലും കഴിവിലും ബന്ധങ്ങളിലുമൊക്കെയുള്ള തൃപ്തിയില്ലായ്മ ആത്മവിശ്വാസം കെടുത്തും. അപകർഷതാ ബോധം വളർത്തും. പൊക്കം കുറഞ്ഞു പോയതിൻെറ കാരണത്താൽ, പൊക്കംകൂടിയതിനാൽ, കറുത്തതിനാലൊക്കെ അപകർഷതാബോധം പിടിപെടുന്നവരുണ്ട്‌. 

താൻ എങ്ങനെയായാലും അതങ്ങീകരിക്കുക. തൻ്റെ നേർക്ക് വരുന്ന വിമർശനങ്ങൾ ഉൾക്കായുള്ളുവാൻ ബുദ്ധിമുട്ടുന്നവർ സ്വയം ചോദിക്കുക - ഇതിലും മോശമായതൊന്നും ഈ ഭൂമിയിൽ ഇല്ലേ? വിമർശിച്ചാൽ എന്ത് ? മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല,ഞാൻ എന്നെ കുറിച്ചു  എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. ജീവിതത്തിൽ സമ്പൂർണരായിട്ട് ആരുമില്ല. ആ സത്യം അഗീകരിച്ചാൽ; ആ ബോധം  ഉണ്ടായാൽ തീരുന്നതേ ഉള്ളൂ അപകർഷതാ ബോധം.

2 . ഭയത്തെ കീഴ്പ്പെടുത്തുക.

ഭയം നിങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തും. ഭയം ആത്മവിശ്വാസത്തിൻെറ ശത്രുവാണ്. ഭയമില്ലത്തവർ ആരുമില്ല. പക്ഷെ അത് നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കുന്നുവോ? ആൾകൂട്ടത്തിൽ പോകുവാൻ ഭയക്കുന്നുവെങ്കിൽ, ലജ്ജിക്കുന്നുവെങ്കിൽ, അതിൽ നിന്നും ഒഴിഞ്ഞു മാറാതെ ആ ആൾക്കൂട്ടത്തിൻെറ ഭാഗമാക്കുക. പ്രവർത്തിയിലൂടെ മാത്രമേ നിങ്ങൾക്ക് ഭയത്തെ കീഴ്പ്പെടുത്തുവാൻ കഴിയൂ. 

ജീവിതത്തിൽ പരാജയം  അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ആ പരാജയത്തിൽ നിന്നും പാഠങ്ങൾ  ഉൾകൊണ്ട് കൊണ്ട് വിജയം കൈവരിക്കാം. പരാജയം വിജയത്തിലേക്കുള്ള ചുവട് വായ്പാണ്. പരാജയ ഭീതി നമ്മിൽ നെഗറ്റീവ് ചിന്തകൾ നിറയ്ക്കും. പിന്നീട് മുന്നോട്ടുള്ള ജീവിതം ദുഷ്കരമാകും. തോമസ് എഡിസൺ ഒരു രാത്രി കൊണ്ടല്ല ഇലക്ട്രിക്ക് ബൾബ് കണ്ടു പിടിച്ചത്. അനേകം പരാജയങ്ങൾക്ക് ശേഷമാണ് അദ്ദേഹം തൻ്റെ കണ്ടു പിടിത്തത്തിലേയ്ക് എത്തി ചേർന്നത്. ആ പരാജയങ്ങളൊക്കെ അദ്ദേഹത്തിന് പുതിയ അറിവുകളായിരുന്നു. നിരാശാബോധമില്ലാതെ അദ്ദേഹം തൻ്റെ പരീക്ഷണങ്ങൾ തുടരുകയായിരുന്നു.

3. ശുഭ ചിന്ത വളർത്തിയെടുക്കുക.

ജീവിതത്തിലെ വിജയങ്ങൾ ഓർത്തെടുക്കുക. സ്വന്തം  ശക്തിയെ തിരിച്ചറിയുക. പരാജയങ്ങളിൽ നിന്നും വിമർശനങ്ങളിൽ  നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്  കൊണ്ട് മുന്നോട്ട് പോവുക. പ്രവർത്തിക്കുമ്പോൾ പരാജയപ്പെട്ടേക്കാം. പക്ഷെ പരാജയത്തിലൂടെയേ വിജയത്തിലെത്തൂ എന്ന വിശ്വാസം നേടുക.ശുഭ ചിന്ത  ഉണ്ടെകിൽ ജീവിതത്തിൽ നേട്ടങ്ങൾ കൈവരും. അശുഭ ചിന്തകളെ നമ്മെ ജീവിതത്തിൽ പിന്നോട്ട് വലിക്കും. ശുഭാപ്‌തിവിശ്വാസത്തോടെ പ്രതീക്ഷയോടെ പ്രവർത്തിക്കുക. 

"ശുഭാപ്തിവിശ്വാസം നമുക്ക് നേട്ടങ്ങൾ നൽകുന്നു. പ്രതീക്ഷയോ ആത്മവിശാസമോ ഇല്ലാതെ നമുക്കെ ഒരു പ്രവർത്തിയും ചെയ്യുവാൻ സാധിക്കില്ല"(ഹെലൻ കെല്ലർ)

4 . ആത്മഗതം 

"എനിയ്ക്ക് കഴിയില്ല", എന്നതിനെ പകരം "എനിയ്ക്ക്  കഴിയും" എന്ന ചിന്ത നമുക്ക്  തരുന്ന  ഊർജ്ജം വളരെ വലുതാണ്. ശുഭ ചിന്ത നമുക്ക് പ്രോചോദനം നൽകും. ആത്മഗതമായി ശുഭകരമായ കാര്യങ്ങൾ പറയുന്നത്  വളരെ നല്ലതാണ്. അശുഭകരമായ കാര്യങ്ങൾ സ്വയം തന്നെ പറയുമ്പോൾ നമ്മുടെ ജീവിതത്തിൽ ഗുണഫലങ്ങൾ ഉണ്ടാകില്ല. അത് ആത്മവിശ്വാസം ഇല്ലാതാക്കും. 

"ഞാൻ വളരെ ധൈര്യമുള്ള വ്യക്തിയാണ്" 

"ഞാൻ വളരെ ആരോഗ്യവാനും ബലശാലിയാണ്"  

"ഞാൻ വളരെയധികം കഴിവുകളുള്ള വ്യക്തിയാണ്"

 എന്നൊക്കെ ആത്മഗതം ചെയ്യുക. നമ്മുടെ ആത്മവിശ്വാസം വർധിക്കും. അതെ പോലെ തന്നെ, ഒരു  കാര്യം ചെയ്യുവാൻ സാധിക്കുമോ എന്ന്  സംശയിക്കുന്നു എങ്കിൽ , നമ്മൾ വിജയിച്ച പ്രവർത്തികൾ ഓർമ്മയിൽ കൊണ്ട് വരിക. അത്  നമ്മിൽ ആത്മവിശ്വാസം കൊണ്ട് വരും. 

അശുഭകരമായ(നെഗറ്റീവ്) ആത്മഗതങ്ങൾ വളരെ ദോഷകരമായി തീരും.

"എനിയ്ക്ക് ഒരു കഴിവുമില്ല" 

എന്നെ കാണുവാൻ ഭംഗിയില്ല" 

"എന്നെ ആർക്കും ഇഷ്ടമല്ല"

എന്നൊക്കെയുള്ള നെഗറ്റീവ് ചിന്തകളുള്ള വ്യക്തികൾ ദുർബലരും ആത്മവിശ്വാസം കുറഞ്ഞവരും ആയിരിക്കും.

5 . ലക്ഷ്യങ്ങൾ  നിർണ്ണയിക്കുക 

ലക്ഷ്യങ്ങൾ നിർണ്ണയിച്ച പ്രവർത്തിക്കുക എന്നത് ജീവിതത്തിൽവളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ ലക്ഷ്യങ്ങൾ നമുക്ക് പ്രവർത്തിക്കുവാനുള്ള പ്രചോദനവും, ഉത്സാഹവും തരുന്നു. അത് നമ്മെ വിജയത്തിൽ എത്തിക്കും. പ്രാപ്യമാകുന്ന  കൊച്ചു കൊച്ചു ലക്ഷ്യങ്ങൾ നിർണ്ണയിക്കുക. അത് സാധ്യമാക്കുവാൻ പ്രവർത്തിക്കുക. ആ ലക്‌ഷ്യം നേടുമ്പോൾ ഉണ്ടാകുന്ന സന്തോഷം, സംതൃപ്തി ഒക്കെ അടുത്ത ലക്ഷ്യത്തിലേയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനുള്ള ആത്മവിശ്വാസം നൽകും.

6  നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക

 ഈ ലോകത്തുള്ള ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഒരാൾക്ക്  മറ്റൊരാളെ പോലെ ആകുവാൻ സാധിക്കില്ല. ഞാൻ ഞാനായിട്ട് തന്നെ നിൽക്കുക. സ്വന്തം വ്യക്തിത്വം, മറ്റൊരാളുടേതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ അസ്ഥിത്വമാണ്. ഈ സ്വഭാവം മനുഷ്യ സഹജമാണ്. പക്ഷേ അത്തിൽ പലതും നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. നിങ്ങളിൽ പലതരം നെഗറ്റീവ് വികാരങ്ങൾ വളർത്തും. നിങ്ങൾക്ക് പ്രചോദനമേകുന്നു   താരതമ്യങ്ങൾ ഗുണകരമാകും. പക്ഷെ അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക. 

എങ്ങിനെ നിങ്ങൾ ആത്മവിശ്വാസം ഉള്ളവരാണെന്ന് തിരിച്ചറിയാം?

നിങ്ങളുടെ സ്വഭാവം, ശരീരഭാഷ , സംസാര രീതി, എന്ത് പറയുന്നു തുടങ്ങിയ കാര്യങ്ങളിലൂടെ  ആത്മവിശ്വം തിരിച്ചറിയുവാൻ സാധിക്കും. നിങ്ങളുമായി ഇടപഴകുന്ന വ്യക്തികൾക്കെ ശരീര ഭാഷയിലൂടെ തിരിച്ചറിയാം, അളക്കാം നിങ്ങൾ എത്ര മാത്രം ആത്മവിശ്വാസം ഉള്ള വ്യക്തികളാണ്  എന്ന്.  ആത്മവിശ്വാസമുള്ളവർക്ക് സ്വന്തം ശക്തിയും ദൗർബല്യവും അറിയാം. ആത്മവിശ്വാസമുള്ള വ്യക്തികളോട് ചേർന്ന് നിൽക്കുന്നവർക്ക് പോസിറ്റീവ് ഊർജ്ജം ലഭിക്കും. 

"Never bend your head. Always held it high. Look the world straight in the face." Helen Keller

Change your thoughts-malayalam

 ചിന്തകളിലൂടെ 

നമ്മെ ഭരിക്കുന്നതും നമ്മെ നിയന്ത്രിക്കുന്നതും ചിന്തകളാണ്. നമുക്ക്  വഴി തെളിക്കുന്നതും വഴി തെറ്റിക്കുന്നതും വഴി തടസ്സമാകുന്നതും ചിന്തകളാണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങൾക്കും, കാഴ്ചകൾക്കും അർഥങ്ങൾ കൊടുത്ത് വ്യാഖ്യനിക്കുന്നതും നമ്മുടെ ചിന്തകളാണ്. അർഥങ്ങൾ  ശരിയായാലും നാം പിന്തുടരുന്നത്  ആ ചിന്തകളെയാണ്. 


ചിന്തകൾക്ക് അതിർ  വരമ്പുകളില്ല.

നമ്മുടെ ചിന്തകൾക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാം; അതിനുള്ള സ്വാതന്ത്ര്യം നാം കൊടുക്കും വരെയും. അതെ, നാമാണ് തീരുമാനിക്കുന്നത്  നമ്മുടെ ചിന്തകൾക്ക് എവിടം വരെ യാത്ര ചെയ്യാം; ആരെയൊക്കെ കാണാം; സംസാരിക്കാം; ആരെയൊക്കെ, എന്തിനെയൊക്കെ സംശയിക്കാം, നമ്മെ കുറിച്ചു തന്നെ നല്ലതോ മോശമോ ചിന്തിക്കാം. അങ്ങിനെ സർവ്വവ്യാപിയാണ്  ചിന്തകൾ. 

ചിന്തകളെ നിയന്ത്രിക്കേണ്ടേ?

നമ്മുടെ അറിവിലുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ നമുക്കെ ചിന്തിക്കുവാൻ കഴിയും  കാണാത്തതിനെ കുറിച്ചും കണ്ടതിനെ കുറിച്ചും ചിന്തിക്കുന്നു  പക്ഷെ, അങ്ങിനെ തുറന്ന് വിടുന്ന ചിന്തകൾ നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കുന്നതായാൽ അതിൻ്റെ  സ്വാതത്ര്യം തടയണം. മറ്റാർക്കും നമ്മുടെ ചിന്തകളെ തടയുവാൻ സാധിക്കില്ല. നാം തന്നെയാണ് അതിന്  നിയന്ത്രണ രേഖ വരയേണ്ടത്. 

എങ്ങിനെ ചിന്തകൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു

ശുഭചിന്തയും അശുഭചിന്തയും  

ഏത് പ്രവർത്തി ചെയ്യുന്നതും ശുഭ ചിന്തയോടെ ആയിരിക്കണം . പ്രവർത്തിക്കുന്നതിന് മുൻപ് പല പ്രാവശ്യം ചിന്തിക്കണം. അതെങ്ങിനെ ചെയ്യണം, ആ പ്രവർത്തിയുടെ ഫലം ഏതായിരിക്കും എന്നൊക്കെ അറിഞ്ഞിരിക്കണം, ചിന്തിച്ചിരിക്കണം. അങ്ങിനെ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. നല്ല ഫലവും ഉണ്ടാകും. അതേ സമയം, ഒരു കാര്യം ചെയ്യുന്നതിന്  മുൻപ് ആ പ്രവൃത്തി കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ല എന്ന്  ചിന്തിച്ചാൽ, ചിലപ്പോൾ നല്ല ഫലംകിട്ടിയെന്ന് വരില്ല. ഒരു അച്ഛന്റെയും രണ്ട്  ആൺ മക്കളുടെയും കഥ നോക്കാം ;

അച്ഛൻ, തരിശായിട്ട ഭൂമി രണ്ട്  മക്കൾക്കും പകുത്തു നൽകി. മൂത്ത മകൻ തനിക്ക് കിട്ടിയ ഭൂമിയിൽ കിളച്ചു നെൽവിത്തിട്ട്‌ . ഭൂമി ചതിക്കില്ല, ഇതിൽ പൊന്ന്  വിളയും എന്ന് പറഞ്ഞു കൊണ്ടാണ് അയാൾ കൃഷി തുടങ്ങിയത്. നെൽ വിത്തൊക്കെ നന്നായി മുളച്ചു , തഴച്ചു വളർന്ന് , സമൃദ്ധമായി വിളഞ്ഞു. അതേ സമയം അനുജൻ, ഈ തരിശ്ശ്  ഭൂമിയിൽ എന്ത്  നട്ടാലും ഒന്നും കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് മടിയോടെ പാടം കിളച്ചു, നെൽ വിത്തിട്ടു. വളരെ കുറച്ചു  നെൽ മാത്രം മുളച്ചു, കുറച്ചു  മാത്രം വിളയെടുക്കുവാനെ കഴിഞ്ഞുള്ളു. ശുഭചിന്തയോടെ ചെയ്ത കൃഷി പൊന്ന് നൽകിയപ്പോൾ, അശുഭ  ചിന്തയോടെ കൃഷി ചെയ്ത ആളുടെ കൃഷി ഫലം കുറഞ്ഞു. 

ഗുണപാഠം: നമ്മുടെ ചിന്തകൾനമ്മുടെ പ്രവർത്തിയെയും സ്വാധീനിക്കും. ശുഭ ചിന്തയോടെ ഒരു  കാര്യം തുടങ്ങിയാൽ ഫലവും ശുഭമായിരിക്കും. കാരണം ആ പ്രവർത്തിയിൽ  ഉത്സാഹവവും ഊർജസ്വലതയും കാണും. അതെ സമയം അശുഭ ചിന്തോയോടെ ഒരു  കാര്യം തുടങ്ങിയാൽ, വിലങ് തടിയായി അശുഭ ചിന്തകൾ വന്നു കൊണ്ടേ ഇരിക്കും. അത്  പ്രവർത്തിക്കുവാനുള്ള  ഉത്സാഹം കുറയ്ക്കും, മടി മുന്നിട്ട് നിൽക്കും. എന്ന് മാത്രമല്ല, ആ ചിന്തകൾ മാർഗ തടസ്സം സൃഷ്ട്ടിക്കും.നിങ്ങൾ പ്രവൃത്തി വഴിയിൽ വച്ച് തന്നെ ഉപേക്ഷിക്കും. അതല്ലെങ്കിൽ ഊർജ്ജസ്വലത  ഇല്ലാതെ ച്യ്തതിനാൽ നല്ല ഫലവും കിട്ടില്ല. 

ശുഭ ചിന്തയുടെ പ്രാധാന്യം ജീവിതത്തിൽ 

നമ്മുടെ ചിന്തകളാണ്  ജീവിതം എങ്ങിനെയുള്ളയിരിക്കും എന്ന് നിർണ്ണയിക്കുന്നതും. ജീവിത സ്വർഗ്ഗവും നരകവും ആക്കുവാൻ ചിന്തകൾക്കും അതിലൂടെയുള്ള പ്രവർത്തികൾക്കും വാക്കുകൾക്കും കൊണ്ട് സാധിക്കും. പല വൈവാഹിക ജീവിതങ്ങളും തകരുന്നത് അനാവശ്യമായ ചിന്തകളും സംശയങ്ങളും കൊണ്ടാണ്. ചിന്തകൾ പലതും പറയിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമ്പോൾ വിവാഹ ജീവിതം കലുഷിതമാകും. ഏത്  ബന്ധങ്ങളും തകരുന്നത്  നമ്മുടെ ചിന്തകളിലൂടെ നാം കൊടുക്കുന്ന പല അർഥങ്ങളും കാരണമാകും. ഒരാളുടെ വാക്കുകളെ നാം പല അർഥങ്ങൾ കൊടുത്തു നമുക്ക് എതിരായി വ്യാഖ്യാനിയ്ക്കും. അയാളുടെ പ്രവർത്തികളെ നാം ചിന്തിയ്ക്കുന്ന രീതിയിൽ വ്യാഖ്യാനിയ്ക്കും. 

ഭൂതകാല ചിന്തകൾ 

ഭൂതകാലത്തെ അനുഭവങ്ങൾ ഓർമ്മച്ചെപ്പിൽനിന്നെടുത്ത ചിന്തിച്ചു കൊ ണ്ടിരിക്കുമ്പോൾ ആ ചിന്തകൾ നമ്മെ വേദനിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്നു; നമുക്കെ നിരാശയോ ആത്മവിശ്വാസമോ നൽകുന്നു; നമുക്ക്  ധൈര്യമോ ഭയമോ നൽകുന്നു. നിങ്ങളുടെ ചിന്തകൾ ഇതിൽ ഏത് വികാരമാണ് നൽകുന്നത്? തിരിച്ചറിയുക, തിരുത്തുക - നിങ്ങളുടെ ചിന്തകൾക്ക് അതിര് വരമ്പിടുവാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. നല്ല ഓർമ്മകൾ നൽകുന്ന ചിന്തകളുടെ ഗുണഫലങ്ങൾ ആസ്വദിക്കൂ,  ദോഷ  ഫലങ്ങൾ നൽകുന്ന ചിന്തകൾക്ക്  തടയിടൂ. 

ഭാവിയെ കുറിച്ചുള്ള ചിന്തകൾ 

ഒരിക്കൽ ഒരു സുഹൃത്ത് എന്നെ വിളിച്ചു. മകളുടെ പത്താം ക്ലാസ് പരീക്ഷയുടെ  റിസൾട്ടിനെ  ചൊല്ലി ഭർത്താവ് പ്രശ്നമുണ്ടാക്കുന്നു. മകൾ തോൽക്കും, ഏത് സ്കൂളിലും കിട്ടില്ല എന്നൊക്കെ പറഞ്ഞു എപ്പോഴും വഴക്ക്. ആകെ സമാധാനം പോയി. ഒടുവിൽ റിസൾട്ട് വന്നപ്പോൾ മകൾക്ക് 85% മാർക്ക് കിട്ടി. കാട് കയറിയ ചിന്തകൾ കുറെ ദിവസം ആ കുടുംബത്തിൻ്റെ സമാധാനം നഷ്ടപ്പെടുത്തി.


 തൻ്റെ  ഭാവി എന്തായിരിക്കും എന്ന്  ചിന്തിച്ചു വ്യാകുലപ്പെടാതെ ഇന്നിനെ ആസ്വാദ്യകരമാക്കുവാൻ  എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിച്ചു   പ്രവർത്തിക്കുക. ഒരു പ്രവർത്തി നല്ല ഫലം കിട്ടും  എന്ന വിശ്വാസം മാത്രം മതി നിങ്ങളുടെ ജീവിതത്തിൽ ഗുണകരമായ കാര്യങ്ങൾ, അനുഭവങ്ങൾ ഉണ്ടാകുവാൻ. 

നിങ്ങളുടെ ചിന്തകൾക്കെ എത്ര മാത്രം കരുത്ത്‌ ഉണ്ടെന്ന് അറിയുക - നിങ്ങളുടെ ജീവിതം നരകമാക്കുവാനും സ്വാർഗമാക്കുവാനും അതിന് സാധിക്കും.