Pages

Change your thoughts-malayalam

 ചിന്തകളിലൂടെ 

നമ്മെ ഭരിക്കുന്നതും നമ്മെ നിയന്ത്രിക്കുന്നതും ചിന്തകളാണ്. നമുക്ക്  വഴി തെളിക്കുന്നതും വഴി തെറ്റിക്കുന്നതും വഴി തടസ്സമാകുന്നതും ചിന്തകളാണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങൾക്കും, കാഴ്ചകൾക്കും അർഥങ്ങൾ കൊടുത്ത് വ്യാഖ്യനിക്കുന്നതും നമ്മുടെ ചിന്തകളാണ്. അർഥങ്ങൾ  ശരിയായാലും നാം പിന്തുടരുന്നത്  ആ ചിന്തകളെയാണ്. 


ചിന്തകൾക്ക് അതിർ  വരമ്പുകളില്ല.

നമ്മുടെ ചിന്തകൾക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാം; അതിനുള്ള സ്വാതന്ത്ര്യം നാം കൊടുക്കും വരെയും. അതെ, നാമാണ് തീരുമാനിക്കുന്നത്  നമ്മുടെ ചിന്തകൾക്ക് എവിടം വരെ യാത്ര ചെയ്യാം; ആരെയൊക്കെ കാണാം; സംസാരിക്കാം; ആരെയൊക്കെ, എന്തിനെയൊക്കെ സംശയിക്കാം, നമ്മെ കുറിച്ചു തന്നെ നല്ലതോ മോശമോ ചിന്തിക്കാം. അങ്ങിനെ സർവ്വവ്യാപിയാണ്  ചിന്തകൾ. 

ചിന്തകളെ നിയന്ത്രിക്കേണ്ടേ?

നമ്മുടെ അറിവിലുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ നമുക്കെ ചിന്തിക്കുവാൻ കഴിയും  കാണാത്തതിനെ കുറിച്ചും കണ്ടതിനെ കുറിച്ചും ചിന്തിക്കുന്നു  പക്ഷെ, അങ്ങിനെ തുറന്ന് വിടുന്ന ചിന്തകൾ നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കുന്നതായാൽ അതിൻ്റെ  സ്വാതത്ര്യം തടയണം. മറ്റാർക്കും നമ്മുടെ ചിന്തകളെ തടയുവാൻ സാധിക്കില്ല. നാം തന്നെയാണ് അതിന്  നിയന്ത്രണ രേഖ വരയേണ്ടത്. 

എങ്ങിനെ ചിന്തകൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു

ശുഭചിന്തയും അശുഭചിന്തയും  

ഏത് പ്രവർത്തി ചെയ്യുന്നതും ശുഭ ചിന്തയോടെ ആയിരിക്കണം . പ്രവർത്തിക്കുന്നതിന് മുൻപ് പല പ്രാവശ്യം ചിന്തിക്കണം. അതെങ്ങിനെ ചെയ്യണം, ആ പ്രവർത്തിയുടെ ഫലം ഏതായിരിക്കും എന്നൊക്കെ അറിഞ്ഞിരിക്കണം, ചിന്തിച്ചിരിക്കണം. അങ്ങിനെ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. നല്ല ഫലവും ഉണ്ടാകും. അതേ സമയം, ഒരു കാര്യം ചെയ്യുന്നതിന്  മുൻപ് ആ പ്രവൃത്തി കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ല എന്ന്  ചിന്തിച്ചാൽ, ചിലപ്പോൾ നല്ല ഫലംകിട്ടിയെന്ന് വരില്ല. ഒരു അച്ഛന്റെയും രണ്ട്  ആൺ മക്കളുടെയും കഥ നോക്കാം ;

അച്ഛൻ, തരിശായിട്ട ഭൂമി രണ്ട്  മക്കൾക്കും പകുത്തു നൽകി. മൂത്ത മകൻ തനിക്ക് കിട്ടിയ ഭൂമിയിൽ കിളച്ചു നെൽവിത്തിട്ട്‌ . ഭൂമി ചതിക്കില്ല, ഇതിൽ പൊന്ന്  വിളയും എന്ന് പറഞ്ഞു കൊണ്ടാണ് അയാൾ കൃഷി തുടങ്ങിയത്. നെൽ വിത്തൊക്കെ നന്നായി മുളച്ചു , തഴച്ചു വളർന്ന് , സമൃദ്ധമായി വിളഞ്ഞു. അതേ സമയം അനുജൻ, ഈ തരിശ്ശ്  ഭൂമിയിൽ എന്ത്  നട്ടാലും ഒന്നും കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് മടിയോടെ പാടം കിളച്ചു, നെൽ വിത്തിട്ടു. വളരെ കുറച്ചു  നെൽ മാത്രം മുളച്ചു, കുറച്ചു  മാത്രം വിളയെടുക്കുവാനെ കഴിഞ്ഞുള്ളു. ശുഭചിന്തയോടെ ചെയ്ത കൃഷി പൊന്ന് നൽകിയപ്പോൾ, അശുഭ  ചിന്തയോടെ കൃഷി ചെയ്ത ആളുടെ കൃഷി ഫലം കുറഞ്ഞു. 

ഗുണപാഠം: നമ്മുടെ ചിന്തകൾനമ്മുടെ പ്രവർത്തിയെയും സ്വാധീനിക്കും. ശുഭ ചിന്തയോടെ ഒരു  കാര്യം തുടങ്ങിയാൽ ഫലവും ശുഭമായിരിക്കും. കാരണം ആ പ്രവർത്തിയിൽ  ഉത്സാഹവവും ഊർജസ്വലതയും കാണും. അതെ സമയം അശുഭ ചിന്തോയോടെ ഒരു  കാര്യം തുടങ്ങിയാൽ, വിലങ് തടിയായി അശുഭ ചിന്തകൾ വന്നു കൊണ്ടേ ഇരിക്കും. അത്  പ്രവർത്തിക്കുവാനുള്ള  ഉത്സാഹം കുറയ്ക്കും, മടി മുന്നിട്ട് നിൽക്കും. എന്ന് മാത്രമല്ല, ആ ചിന്തകൾ മാർഗ തടസ്സം സൃഷ്ട്ടിക്കും.നിങ്ങൾ പ്രവൃത്തി വഴിയിൽ വച്ച് തന്നെ ഉപേക്ഷിക്കും. അതല്ലെങ്കിൽ ഊർജ്ജസ്വലത  ഇല്ലാതെ ച്യ്തതിനാൽ നല്ല ഫലവും കിട്ടില്ല. 

ശുഭ ചിന്തയുടെ പ്രാധാന്യം ജീവിതത്തിൽ 

നമ്മുടെ ചിന്തകളാണ്  ജീവിതം എങ്ങിനെയുള്ളയിരിക്കും എന്ന് നിർണ്ണയിക്കുന്നതും. ജീവിത സ്വർഗ്ഗവും നരകവും ആക്കുവാൻ ചിന്തകൾക്കും അതിലൂടെയുള്ള പ്രവർത്തികൾക്കും വാക്കുകൾക്കും കൊണ്ട് സാധിക്കും. പല വൈവാഹിക ജീവിതങ്ങളും തകരുന്നത് അനാവശ്യമായ ചിന്തകളും സംശയങ്ങളും കൊണ്ടാണ്. ചിന്തകൾ പലതും പറയിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമ്പോൾ വിവാഹ ജീവിതം കലുഷിതമാകും. ഏത്  ബന്ധങ്ങളും തകരുന്നത്  നമ്മുടെ ചിന്തകളിലൂടെ നാം കൊടുക്കുന്ന പല അർഥങ്ങളും കാരണമാകും. ഒരാളുടെ വാക്കുകളെ നാം പല അർഥങ്ങൾ കൊടുത്തു നമുക്ക് എതിരായി വ്യാഖ്യാനിയ്ക്കും. അയാളുടെ പ്രവർത്തികളെ നാം ചിന്തിയ്ക്കുന്ന രീതിയിൽ വ്യാഖ്യാനിയ്ക്കും. 

ഭൂതകാല ചിന്തകൾ 

ഭൂതകാലത്തെ അനുഭവങ്ങൾ ഓർമ്മച്ചെപ്പിൽനിന്നെടുത്ത ചിന്തിച്ചു കൊ ണ്ടിരിക്കുമ്പോൾ ആ ചിന്തകൾ നമ്മെ വേദനിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്നു; നമുക്കെ നിരാശയോ ആത്മവിശ്വാസമോ നൽകുന്നു; നമുക്ക്  ധൈര്യമോ ഭയമോ നൽകുന്നു. നിങ്ങളുടെ ചിന്തകൾ ഇതിൽ ഏത് വികാരമാണ് നൽകുന്നത്? തിരിച്ചറിയുക, തിരുത്തുക - നിങ്ങളുടെ ചിന്തകൾക്ക് അതിര് വരമ്പിടുവാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. നല്ല ഓർമ്മകൾ നൽകുന്ന ചിന്തകളുടെ ഗുണഫലങ്ങൾ ആസ്വദിക്കൂ,  ദോഷ  ഫലങ്ങൾ നൽകുന്ന ചിന്തകൾക്ക്  തടയിടൂ. 

ഭാവിയെ കുറിച്ചുള്ള ചിന്തകൾ 

ഒരിക്കൽ ഒരു സുഹൃത്ത് എന്നെ വിളിച്ചു. മകളുടെ പത്താം ക്ലാസ് പരീക്ഷയുടെ  റിസൾട്ടിനെ  ചൊല്ലി ഭർത്താവ് പ്രശ്നമുണ്ടാക്കുന്നു. മകൾ തോൽക്കും, ഏത് സ്കൂളിലും കിട്ടില്ല എന്നൊക്കെ പറഞ്ഞു എപ്പോഴും വഴക്ക്. ആകെ സമാധാനം പോയി. ഒടുവിൽ റിസൾട്ട് വന്നപ്പോൾ മകൾക്ക് 85% മാർക്ക് കിട്ടി. കാട് കയറിയ ചിന്തകൾ കുറെ ദിവസം ആ കുടുംബത്തിൻ്റെ സമാധാനം നഷ്ടപ്പെടുത്തി.


 തൻ്റെ  ഭാവി എന്തായിരിക്കും എന്ന്  ചിന്തിച്ചു വ്യാകുലപ്പെടാതെ ഇന്നിനെ ആസ്വാദ്യകരമാക്കുവാൻ  എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിച്ചു   പ്രവർത്തിക്കുക. ഒരു പ്രവർത്തി നല്ല ഫലം കിട്ടും  എന്ന വിശ്വാസം മാത്രം മതി നിങ്ങളുടെ ജീവിതത്തിൽ ഗുണകരമായ കാര്യങ്ങൾ, അനുഭവങ്ങൾ ഉണ്ടാകുവാൻ. 

നിങ്ങളുടെ ചിന്തകൾക്കെ എത്ര മാത്രം കരുത്ത്‌ ഉണ്ടെന്ന് അറിയുക - നിങ്ങളുടെ ജീവിതം നരകമാക്കുവാനും സ്വാർഗമാക്കുവാനും അതിന് സാധിക്കും.


No comments:

Post a Comment